പൂമരം 15ന് ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം

18:27 PM
12/03/2018
poomaram

കാളിദാസ്​ ജയറാം നായകനാവുന്ന പൂമരം മാർച്ച് 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 
പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സെർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മാർച്ച് 9ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാ​േങ്കതിക കാരണങ്ങളാൽ നീട്ടിവെക്കുന്നുവെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസ്​  വൈകുന്നത്​ സംബന്ധിച്ച്​ കാളിദാസനും ചിത്രത്തി​​​​​െൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.

ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകൾ നേ​രത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം ആണ് നിർവഹിച്ചത്. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് 'പൂമരം' നിർമിച്ചിരിക്കുന്നത്. 
 

Loading...
COMMENTS