Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ആമി’ ചിത്രത്തിനെതിരെ...

‘ആമി’ ചിത്രത്തിനെതിരെ ഹൈകോടതിയിൽ ഹരജി 

text_fields
bookmark_border
‘ആമി’ ചിത്രത്തിനെതിരെ ഹൈകോടതിയിൽ ഹരജി 
cancel

കൊ​ച്ചി: ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ‘ആ​മി’ സി​നി​മ​ക്ക്​ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​ക്കെ​തി​രെ എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി കെ.​പി. രാ​മ​ച​ന്ദ്ര​നാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്.  മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ പ​ല യ​ഥാ​ർ​ഥ​സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ണ് സി​നി​മ എ​ടു​ത്തി​ട്ടു​ള്ള​െ​ത​ന്ന്​ ഹ​ര​ജി​യി​ൽ വാ​ദി​ക്കു​ന്നു.

യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കാ​നോ മ​റ​ച്ചു​വെ​ക്കാ​നോ സം​വി​ധാ​യ​ക​ന് അ​വ​കാ​ശ​മി​ല്ല. ചി​ത്ര​ത്തി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ മ​തം​മാ​റ്റം കേ​ര​ള​ത്തി​ൽ വേ​രു​പി​ടി​ച്ച ല​വ്​ ജി​ഹാ​ദി​​െൻറ തു​ട​ക്ക​ക്കാ​ല​മാ​ണെ​ന്നും ഇ​തി​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഗു​രു​ത​ര​പ്ര​ശ്ന​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ല​വ്​ ജി​ഹാ​ദി​ന് വീ​ര്യം പ​ക​രാ​നാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും ബ്ലൂ ​പ്രി​ൻ​റും വി​ളി​ച്ചു​വ​രു​ത്തി ഹൈ​കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ നീ​ക്കു​ന്ന​തു​വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamalkamala dasaamimalayalam newsmovie news
News Summary - Plea against Aami film by Kamal- Movie news
Next Story