പതിനെട്ടാം പടിയിൽ പൃഥ്വിയും ഉണ്ണി മുകുന്ദനും; വൈറലായി ലൊക്കേഷൻ ചിത്രം 

20:24 PM
20/04/2019

മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യുടെ ലൊക്കേഷൻ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിയോടൊപ്പം ഉണ്ണിമുകുന്ദനും ചിത്രത്തിൽ ജോയിൻ ചെയ്ത ലൊക്കേഷൻ ചിത്രമാണ് സോഷ്യൽ മീഡിയ എറ്റെടുത്തിരിക്കുന്നത്. 

പൃഥ്വി ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് സിനിമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ലൊക്കേഷൻ ചിത്രം പുറത്തുവിട്ടത്. പൃഥ്വിക്കും ഉണ്ണി മുകുന്ദനുമൊപ്പം ശങ്കര്‍ രാമകൃഷ്ണന്‍, നിര്‍മ്മാതാവ് ഷാജി നടേശനും ചിത്രത്തിലുണ്ട്. 

60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഘടനമൊരുക്കുന്നത് ബാഹുബലിക്ക് സംഘടനം ഒരുക്കിയ കേച്ച കംബക്ഡിയാണ്. 

പ്രിയ ആനന്ദ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു. സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Loading...
COMMENTS