ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്‍റെ സിനിമകളും -പാർവതി 

16:06 PM
10/09/2019

മകൾ സ്വപ്നംകാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളുമെന്ന് നടി പാർവതി. ഫേസ്ബുക്കിലാണ് അച്ഛനും അമ്മക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ചത്. ചിത്രത്തിന് താഴെ പാർവതിയെ അഭിനന്ദിച്ച് കൊണ്ടും ആശംസകൾ നേർന്നും ആരാധകർ രംഗത്തെത്തി. 

പാർവതിയുടെ അച്ഛൻ വിനോദ്കുമാറും അമ്മ ഉഷാകുമാരിയും അഭിഭാഷകരാണ്. ഒരു സഹോദരനും താരത്തിനുണ്ട്. കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Loading...
COMMENTS