പല്ലവിയായി പാർവതി; ഉയരെയുടെ ഫസ്റ്റ് ലുക്
text_fieldsആസിഡ് ആക്രമണത്തിനിരയായ പല്ലവിയുടെ കഥ പറയുന്ന 'ഉയരെ' യുടെ പോസ്റ്റർ പുറത്തിറങ്ങി. പല്ലവിയായി പാർവതിയാണ് അഭിനയി ക്കുന്നത്. എസ്ക്യൂബ് ഫിലിംസിെൻറ ബാനറില്‍ ഷെനുഗ, ഷെര്‍ഗ, ഷെഗ്ന എന്നിവരാണ് നിര്‍മാതാക്കൾ. ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധീക്ക്, അനാര്‍ക്കലി മരക്കാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
നവാഗതനായ മനു അശോകന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിെൻറ തിരക്കഥ ബോബി സഞ്ജയ് ടീമിേൻറതാണ്. ക്യാമറ: മുകേഷ് മുരളീധരന്, എഡിറ്റിങ്: മഹേഷ് നാരായണന്, സംഗീതം: ഗോപീ സുന്ദര്‍, ആര്‍ട്ട്: ദിലീപ്നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റത്തീന ഷെര്‍ഷാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സജി സി. ജോസഫ്, പ്രോസ്തറ്റിക് മേക്കപ്പ്: സുബി ജോഹല്‍, രാജീവ് സബ്ബ. കോസ്റ്റിയൂം ഡിസൈനര്‍: ശ്രേയ. കൊച്ചിക്കു പുറമേ മുംബൈ, ആഗ്ര എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കല്‍പ്പക ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
