‘ഹലാൽ ലവ് സ്റ്റോറി’യിൽ അതിഥിയായി പാർവതിയും

11:34 AM
14/02/2020

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ പാർവതിയും. അതിഥി വേഷത്തിലാണ് പാർവതി ചിത്രത്തിലെത്തുക. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. 

ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്‍റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു. സൈജൂ ശ്രീധരൻ എഡിറ്റിങ്. അനീസ് നാടോടി കലാസംവിധാനം. മഷർ ഹംസ വസ്ത്രാലാങ്കാരം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ.

Loading...
COMMENTS