സഖാവ് അലക്സായി മമ്മൂട്ടി; പരോളിെൻറ ടീസർ
text_fieldsനടൻ മമ്മൂട്ടി കമ്മ്യൂണിസ്റ്റ് നേതവായി അഭിനയിക്കുന്ന പരോൾ എന്ന ചിത്രത്തിെൻറ ടീസർ പുറത്തിറങ്ങി. നവാഗതനായ ഷരത് സന്ദിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൊളിറ്റിക്കൽ ത്രില്ലറിനേക്കാളുപരി പരോൾ ഒരു കുടുംബ ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്, മിയ ജോർജ്, ഇനിയ, മുത്തുമണി, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കലാഭവൻ ഹനീഫ്, അലെൻസിയർ തുടങ്ങി വൻതാരനിരയുമായാണ് പരോൾ എത്തുന്നത്.
എ.ഡി.സി എൻറർടൈൻമെൻറ്സിെൻറ ബാനറിൽ ആൻറണി ഡിക്രൂസ് നിർമിക്കുന്ന ചത്രത്തിെൻറ തിരക്കഥ അജിത് പൂജപ്പുരയുടെതാണ്. ഷരത്, എൽവിൻ ജോഷ്യ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, അരിസ്റ്റോ സുരേഷ്, ഷിഹാബ് ഗനേം എന്നിവർ ഗാനങ്ങളെഴുതിയിരിക്കുന്നു. സിൽവയുടെതാണ് സംഘട്ടനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
