പരോളിെൻറ ഫസ്റ്റ് ലുക്ക്; മമ്മൂട്ടിയുടെ മാസ്സ് ലുക്ക്
text_fields
നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി നായകനാകുന്ന ചിത്രം ജയിൽ പശ്ചാത്തലമാക്കിയുള്ളതാണ്. പോസ്റ്ററിലുള്ള സൂചന അനുസരിച്ച് ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. മുണ്ട് മടക്കി കുത്തി മാസ്സ് ലുക്കിലാണ് മമ്മൂട്ടി. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിെൻറ തിരക്കഥ അജിത് പൂജപ്പുരയുടെതാണ്.

ഇന്ന് അഞ്ച് മണിക്ക് ഫസ്റ്റുലുക്ക് ഒൗദ്യോഗികമായി പുറത്തു വിടുമെന്ന മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിെൻറ മറ്റൊരു പോസ്റ്റർ ലീക്കാവുകയായിരുന്നു. പോസ്റ്റർ ഇപ്പോൾ വൈറലാണ്.

സൂരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, ഇർഷാദ്, മിയ,ഇനിയ, സജോയ് വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ. കേരളത്തിലും ബംഗളൂരുവിലുമായിരുന്നു ചിത്രീകരണം. എസ് ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്, എൽവിൻ ജോഷ്വ എന്നിവരുടേതാണ് സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രൂസാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
