Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം; പറവയുടെ ഡിവിഡി റിലീസ് തീയതി​ പുറത്തുവിട്ട്​ ദുൽഖർ

text_fields
bookmark_border
parava movie
cancel

അൻവർ റഷീദ്​ നിർമിച്ച്​ സൗബിൻ ഷാഹിർ സംവിധാനം ചെയ്​ത്​ തിയറ്ററിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു പറവ. സൗബി​​െൻറ ആദ്യ സംവിധാന സംരംഭമായ പറവയുടെ ഡിവിഡി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട്​ മാസങ്ങളായി. ഒടുവിൽ ചിത്രത്തി​​െൻറ ഡിവിഡി, വിസിഡി, ബ്ലൂറേ റിലീസ്​ ദുൽഖർ സൽമാൻ തന്നെ പുറത്തുവിട്ടു. 

മെയ്​ 30ന്​ ഫ്ലിപ്​കാർട്ട്​, ആമസോൺ, ഇബേ തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ പറവയെ സ്വന്തമാക്കാം. ദുൽഖർ സൽമാൻ അതിഥി താരമായി അഭിനയിച്ച ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​. ഷൈൻ നിഗം, സിദ്ധിഖ്​, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ശ്രിന്ദ എന്നിവരോടൊപ്പം സൗബിനും ശ്രീനാഥ്​ ബാസിയും ചിത്രത്തിൽ വേഷമിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsParava movieparava dvd
News Summary - parava movie dvd release announced-movie news
Next Story