Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightരക്തസാക്ഷികളുടെ...

രക്തസാക്ഷികളുടെ എല്ലുകൾ തേടുന്ന 'നമ്മുടെ അമ്മമാർ'

text_fields
bookmark_border
രക്തസാക്ഷികളുടെ എല്ലുകൾ തേടുന്ന
cancel

തിരുവനന്തപുരം: ഓരോ യുദ്ധവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് നിരപരാധികളുടെ ചുടു ചോരകൊണ്ടാണ്. യുദ്ധങ്ങളുടെ അവസ്ഥാനന്തര കാഴ്ചകളിലേക്ക് കണ്ണോടിച്ചാല്‍ ഇതിൽ നിന്നും വിഭിന്നമായി മറ്റൊരു സത്യം കണ്ടെത്താൻ സാധിക്കില്ല. തകർക്കപ്പെട്ട സംസ്കാരങ്ങൾ, പലായനം ചെയ്ത ജന്മങ്ങൾ, അംഗഭംഗം സംഭവിച്ച് ശവങ്ങളായി ജീവിച്ചവർ, ആരോരുമറിയാതെ കുഴിച്ചുമൂടപ്പെട്ടവർ അങ്ങനെ കോടിക്കണക്കിന് മനുഷ്യജീവിതങ്ങളുടെ കണ്ണീരി​െൻറ രുചിയാണ് ഓരോ യുദ്ധത്തിലുമുള്ളത്. അത്തരം ഒരു യുദ്ധത്തി​െൻറ ബാക്കി ചിത്രമാണ് സംവിധായകൻ സീസർ ഡയസി​െൻറ 'ഔർ മദേഴ്സ്'.

1980കളിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തരയുദ്ധത്തി​െൻറ മറവിൽ രാജ്യത്തെ സ്ത്രീകൾ അനുഭവിച്ച കൊടിയദുരന്തത്തി​െൻറ ഭൗതികാവശിഷ്ടങ്ങൾ 'നമ്മുടെ അമ്മമാരിൽ' നിന്നുതന്നെ തോണ്ടിയെടുക്കുകയാണ് സീസർ ഡയസ്. വർഷങ്ങൾക്ക് ശേഷം ഗ്വാട്ടിമാലയുടെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ (രക്തസാക്ഷികളുടെ) കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിക്കുന്നു. ഇതിനായി പലയിടങ്ങളിലായി കുഴിച്ചുമൂടപ്പെട്ടവരുടെ അസ്ഥികൾ വീണ്ടെടുത്ത് ബന്ധുക്കൾക്ക് നൽകണം. ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയ ഫോറൻസിക് ഫൗണ്ടേഷനിലെ നരവംശ ഗവേഷകനാണ് ഏർണസ്റ്റോ ഗോൺസാലസ്.

സർക്കാരിനെതിരെ യുദ്ധംചെയ്ത ഗറില്ലാ പോരാളികളിലൊരാളായിരുന്നു ഏർണസ്റ്റോയുടെ പിതാവെന്നാണ് അമ്മ ക്രിസ്റ്റന പറയുന്നത്. പക്ഷേ യുദ്ധകാലത്ത് അദ്ദേഹത്തെയും അടയാളപ്പെടുത്താത്ത ഏതോ ശവകുഴിയിലേക്ക് പട്ടാളക്കാർ വലിച്ചെറിഞ്ഞു. അതുകൊണ്ടുതന്നെ അമ്മക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി കുഴിച്ചെടുക്കുന്ന ഒരോ അസ്ഥികൂടത്തിലും ത ​െൻറ ഡി.എൻ.എയും കൂടെ തിരയുകയാണയാൾ

വിമതർക്ക് ഭക്ഷണം നൽകിയതി​െൻറ പേരിൽ ഭർത്താവിനെ കൊലപ്പെടുത്തുകയും സൈനികർ കൂട്ട ബലാത്സഗത്തിന് ഇരയാക്കുകയും ചെയ്ത നിക്കോളസ എന്ന വൃദ്ധ ഒരിക്കൽ ഏണസ്റ്റോയെ തേടിയെത്തുന്നതോടെയാണ് കഥക്ക് ചൂടുപിടിക്കുന്നത്. രാജ്യത്തി​െൻറ താഴ്വരയിൽ താമസിക്കുന്ന താനടക്കമുള്ള നൂറുകണക്കിന് മായൻ സ്ത്രീകൾ ആഭ്യന്തരകലാപത്തിൽ വിധവകളാക്കപ്പെട്ടവരാണെന്നും നഷ്ടപരിഹാരം ലഭിക്കാൻ നാട്ടിലെ ശവക്കുഴിയിൽ നിന്ന് എല്ലുകൾ വീണ്ടെടുത്ത് സഹായിക്കണമെന്ന് അവർ അപേക്ഷിക്കുന്നു. വൃദ്ധയെ ഒഴിവാക്കാൻ ആദ്യമൊക്കെ ഏണസ്റ്റോ ശ്രമിക്കുന്നുണ്ടെങ്കിലും വൃദ്ധനൽകിയ ഫോട്ടോയിൽ ഏണസ്റ്റോ ത ​െൻറ അച്ഛനെയും കൂടി തിരിച്ചറിയുന്നതോടെ പട്ടാളം വേട്ടയാടിയ ആ താഴ്വരയിലേക്ക് ഏണസ്റ്റോ പോകുന്നു, അമ്മയുടെ എതിർപ്പുകൾ അവഗണിച്ച്.

പക്ഷേ ശവകുഴി തോണ്ടാൻ പ്രാദേശിക ഗുണ്ടാസംഘങ്ങൾ അ‍യാളെ അനുവദിക്കില്ല. ഇതോടെ നിരാശനായി അയാൾക്ക് മടങ്ങേണ്ടിവരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിന് കോടതി മുറിയിൽ രക്തസാക്ഷികളുടെ ഭാര്യമാർ സഹിച്ച പീഡനങ്ങൾ അമ്മ ക്രിസ്റ്റീന വെളിപ്പെടുത്തമ്പോഴാണ് ഗ്വാണ്ടിമാലയിലെ ആയിരക്കണക്കിന് വരുന്ന അമ്മമാർ നേരിട്ട ഭീകരത എത്രമാത്രമായിരുന്നുവെന്ന് ലോകം അറിയുന്നത്.

ആറുമാസത്തെ ജയിൽ വാസത്തിനിടിയിലെ ഒരോ ദിവസം ഓരോ പട്ടാളക്കാരനുമുന്നിലും ഇരയായി എത്തുമ്പോൾ ജയിൽവാസം സമ്മാനിച്ച കുഞ്ഞിന് മുന്നിൽ അച്ഛനാരെന്ന് പറയാൻ കഴിയാത്ത ക്രിസ്റ്റീനയുടെ അവസ്ഥ രാജ്യത്തെ ഓരോ അമ്മയുടെതുമാണെന്ന് പറഞ്ഞുകൊണ്ടാണ് സീസർ ഡയസ് സിനിമ അവസാനിപ്പിക്കുന്നത്. ചലച്ചിത്രമളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വിഷയസമ്പനത്തകൊണ്ടും ദൃശ്യചാരുതകൊണ്ടും മേളയുടെ അഞ്ചാം ദിനം പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രങ്ങളിൽ ഒന്നുകൂടിയാണ്.

Show Full Article
TAGS:iffk 2019 Our mother movies malayalam news 
Next Story