പെൺകുട്ടികളുടെ രക്ഷകനായ വിക്കി; യമണ്ടൻ കാരക്ടർ പോസ്റ്ററുകൾ ഇന്ന് മുതൽ
text_fieldsഒന്നര വർഷം നീണ്ട ഇടവേളക്ക് ശേഷം യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്ര ം പ്രഖ്യാപിച്ചത് മുതൽ ദുൽഖർ ആരാധകരും മറ്റ് പ്രേക്ഷകരും ചിത്രത്തിനായി യമണ്ടൻ കാത്തിരിപ്പായിരുന്നു. യമണ്ടൻ പ്രേമ കഥയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും പോസ്റ്ററുകൾ പുറത്തിറക്കാനിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിെൻറ ഭാഗമായി സൗബിൻ ഷാഹിറിെൻറ കാരക്ടർ പോസ്റ്ററാണ് ആദ്യം റിലീസ് ചെയ്തത്. ദുൽഖറായിരുന്നു പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പെൺകുട്ടികളുടെ രക്ഷകൻ വിക്കി എന്നാണ് പോസ്റ്ററിൽ സൗബിന് നൽകിയ വിശേഷണം. എല്ലാദിവസവും വൈകീട്ട് ആറ് മണിക്ക് ഇത്തരത്തിൽ ഒാരോരുത്തരുടെയും പോസ്റ്ററുകൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹിറ്റ് കൂട്ട്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ്. പി. സുകുമാറാണ് ഛായാഗ്രഹണം. ആേൻറാ ജോസഫ്, സി.ആർ സലീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് നാദിർഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
