മാണിക്യ മലർ  വീണ്ടും; ഒരു അഡാറ് ലവിന്‍റെ ടീസർ 

20:05 PM
13/02/2018
Oru-Adar-Love-Teaser

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ്​ ലവിലെ  മാണിക്യ മലർ എന്ന ഗാനം ട്രെൻഡിങ് ആയി തുടരുന്നതിനിടെ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മാണിക്യ മലർ ഗാനത്തിലെ ഹിറ്റ് ജോഡിയായ പ്രിയ വാര്യറും റോഷനും തന്നെയാണ് ടീസറിലുള്ളത്. ടീസറും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. 

ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്‍.

Loading...
COMMENTS