ഓൺലൈൻ റിലീസ്​ തടയില്ല

00:02 AM
28/05/2020

കൊ​ച്ചി: കോ​വി​ഡ്-19​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍ലൈ​ന്‍ സി​നി​മ റി​ലീ​സ് ത​ട​യി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ റി​ലീ​സി​ന് താ​ൽ​പ​ര്യ​മു​ള്ള നി​ർ​മാ​താ​ക്ക​ൾ സം​ഘ​ട​ന​യെ സ​മീ​പി​ക്ക​ണ​മെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. ഫി​ലിം ചേം​ബ​റി​െൻറ മ​ധ്യ​സ്ഥ​ത​യി​ല്‍ നി​ർ​മാ​താ​ക്ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കൊ​ച്ചി​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. പു​തി​യ സം​വി​ധാ​ന​മെ​ന്ന നി​ല​ക്ക് ഓ​ൺ​ലൈ​ൻ റി​ലീ​സ് ത​ട​സ്സ​പ്പെ​ടു​ത്തി​ല്ല.

അ​തേ​സ​മ​യം എ​ന്തു​കൊ​ണ്ട് ചി​ത്രം ഓ​ണ്‍ലൈ​ന്‍ റി​ലീ​സി​ന് വി​ടു​ന്നു​വെ​ന്ന് നി​ർ​മാ​താ​ക്ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന നി​ര്‍മാ​താ​ക്ക​ള്‍ 30നു​മു​മ്പ്​ അ​റി​യി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം. ​ര​ഞ്ജി​ത് പ​റ​ഞ്ഞു. നി​ല​വി​ല്‍ ഓ​ൺ​ലൈ​ൻ റി​ലീ​സി​ന് താ​ല്‍പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ആ​രും സം​ഘ​ട​ന​യെ സ​മീ​പി​ച്ചി​ട്ടി​ല്ല. വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടി​രു​ന്നു. ഓ​ണ്‍ലൈ​നാ​യി ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സം​ഘ​ട​ന​യു​മാ​യി ച​ര്‍ച്ച ചെ​യ്തി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Loading...
COMMENTS