വൺ മാൻ.. വൺ ഡ്രീം.. വൺ പ്ലാൻ; മാസ്സും ക്ലാസും നിറഞ്ഞ വണ്ണി​െൻറ ടീസർ VIDEO

19:20 PM
20/02/2020
one-teaser

പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം വണ്ണി​​െൻറ ടീസർ പുറത്തുവന്നു. വർഷങ്ങൾക്ക്​ ശേഷം മമ്മൂട്ടി മലയാള സിനിമയിൽ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ ആക്ഷേപഹാസ്യ ചിത്രമായ ‘ചിറകൊടിഞ്ഞ കിനാവുകൾ’ ഒരുക്കിയ സന്തോഷ്​ വിശ്വനാഥും. നിരവധി ബ്ലോക്​ബസ്റ്റർ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ ബോബി - സഞ്ജയ് ടീമാണ് വണ്ണി​​െൻറ രചന നിർവഹിച്ചിരിക്കുന്നത്​. 

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി എത്തുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി നിറഞ്ഞാടിയ മമ്മൂട്ടി വീണ്ടും മുഖ്യനായി അഭിനയിക്കു​േമ്പാൾ സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

ഇച്ചായിസ് പ്രൊഡക്ഷന്‍സി​​െൻറ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ ബൈജു, നന്ദു തുടങ്ങി വമ്പൻ താരനിരയാണ്​ വണ്ണിലുള്ളത്​. ആര്‍. വൈദി സോമസുന്ദരമാണ്​ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. എഡിറ്റിങ് നിഷാദ് യൂസഫ്.

Loading...
COMMENTS