ഒടിയന്‍റെ ക്ലൈമാക്സ് ചിത്രീകരണ വിഡിയോ പുറത്ത് 

23:46 PM
11/10/2017
odiyan-climax

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ  ഒടിയന്‍റെ അവസാനഘട്ട ഷൂട്ടിങ് പുരോഗമിക്കുന്നു. ഇതിനിടെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നതിന്‍റെ വിഡിയോ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നതിന്‍റെ ചെറിയ വിഡിയോ ആണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യറാണ് നായിക. 

ആശിര്‍വാദ് സിനിമാസി​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​െൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. 
 

COMMENTS