ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും

22:48 PM
03/12/2018
mammootty.

മോഹന്‍ലാലിന്‍റെ ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്ക് വച്ചത്. മമ്മൂട്ടിയുടെ മാസ്മരിക ശബ്ദത്തോടുകൂടി ഒടിയന്‍ പൂര്‍ത്തിയായി എന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുമായുള്ള ചിത്രത്തോട് കൂടിയായിരുന്നു പോസ്റ്റ്. ഇത് ഒടിയന് മേലുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്


"നന്ദി മമ്മൂക്ക. ഇതൊരു സ്വപ്ന യാഥാര്‍ത്ഥ്യ നിമിഷമാണ്. അങ്ങയുടെ മാസ്മരിക ശബ്ദത്തോടുകൂടി എന്‍റെ ഒടിയന്‍ പൂര്‍ത്തിയായിരിക്കുന്നു" ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ മലയാളത്തില്‍ ചരിത്രം കുറിക്കുന്ന സിനിമയായിരിക്കുമെന്നുള്ള പ്രതീക്ഷകളിലാണ് മലയാള സിനിമ ആസ്വാദകര്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ചു വാര്യരാണ് നായിക.

Loading...
COMMENTS