‘ഒടിയന്‍ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞു’; ശ്രീകുമാര്‍ മേനോന്‍

20:27 PM
14/12/2018
sreekumar

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയ​​​െൻറ വ്യാജ പതിപ്പ്​ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്ന്​ സംവിധായകൻ ശ്രീകുമാര്‍ മേനോന്‍. റിലീസിന് മുന്‍പേ സിനിമയുടെ വ്യാജൻ തടയുന്നതിനായി പ്രത്യേക പത്തംഗ സൈബര്‍ പ്രൊട്ടക്ഷന്‍ ടീമിനെയുണ്ടാക്കിയിരുന്നുവെന്നും ​അദ്ദേഹം വെളിപ്പെടുത്തി.

ചിത്രത്തിന്റെ റിലീസിന് വ്യാജ പതിപ്പ്​ തടയുന്നതിനായി ചെന്നൈയിലെ കോടതിയെ സമീപിച്ചു. വ്യാജ പതിപ്പ് വരികയാണെങ്കില്‍ തടയാനുള്ള വെബ്സൈറ്റുകള്‍ ആദ്യമേ തടയാന്‍ കോടതി അനുമതി ലഭിച്ചിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

വെള്ളിയാഴ്​ച രാവിലെയാണ്​ ഒടിയൻ റിലീസ്​ ചെയ്​തത്​. എന്നാൽ വൈകിട്ട്​ മൂന്നു മണിയോടെ ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി തമിഴ് എം.വി എന്ന സൈറ്റിലൂടെ പ്രചരിച്ചിരുന്നു.  

ഇതേസമയം, മലയാളികള്‍ കാത്തിരുന്ന ഒടിയന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിനെ വകവയ്‌ക്കാതെയാണ് ഒടിയന്റെ റിലീസ് നടത്തിയത്. എന്നാൽ, ചിത്രത്തിനെതിരെ മോശം പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഒടിയന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Loading...
COMMENTS