Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒടിയന്‍റെ മോഷൻ...

ഒടിയന്‍റെ മോഷൻ പോസ്റ്റർ 

text_fields
bookmark_border
ഒടിയന്‍റെ മോഷൻ പോസ്റ്റർ 
cancel

മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍  പുറത്തുവിട്ടത്. വിഎ ശ്രീകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ഗെറ്റപ്പിലാണ് ചിത്രത്തിൽ ലാൽ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായിക. 

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒടിയന്‍ മാണിക്കനെക്കുറിച്ച് നേരത്തെ മോഹൻലാൽ വിവരിച്ചിരുന്നു.  'ഞാന്‍ ഒടിയന്‍. അല്ല. ഒടിയന്‍ മാണിക്കന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തിയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍വെളിച്ചത്തിലാവുന്നതല്ലെ അതിന്റെ ഭംഗി. നാളെ രാവിലെ പതിനൊന്ന് മണിക്ക് കാണാം.'  എന്നായിരുന്നു ലാൽ പറഞ്ഞത്. 

പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ. സാബു സിറിളാണ് കലാസംവിധാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmovie newsODIYAN MOTION POSTERVA SREEKUMAR
News Summary - ODIYAN MOTION POSTER MOHANLAL VA SREEKUMAR MOVIE NEWS
Next Story