Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒടിയനിൽ...

ഒടിയനിൽ മമ്മൂട്ടിയുണ്ടോ? സംവിധായകന്​ പറയാനുള്ളത്​

text_fields
bookmark_border
odiyan-mammootty
cancel

മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയനിൽ മമ്മൂട്ടി അതിഥി താരമായെത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ സംവിധായകൻ വി.​എ ശ്രീകുമാർ.  ഒടിയ​​െൻറ ഗുരുവായി മമ്മൂട്ടി എത്തുന്നു എന്നായിരുന്നു ​പ്രചാരണം. എന്നാൽ ഒടിയ​​െൻറ ഗുരുവാകുന്നത്​ ഒരു ബോളിവുഡ്​ താരമാണെന്നും മമ്മൂട്ടി ഒടിയനിൽ അഭിനയിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്​തമാക്കി.

മാമാങ്കത്തി​​െൻറ ലൊക്കേഷനിൽ വച്ച്​ മമ്മൂട്ടി ഒടിയ​​െൻറ സെറ്റിലേക്ക്​ സൗഹൃദ സന്ദർശനം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്​. ചിത്രീകരണം പുരോഗമിച്ച്​ കൊണ്ടിരിക്കുന്ന ഒടിയനിൽ മഞ്​ജു വാര്യർ, ​പ്രകാശ്​ രാജ്​, നരെയ്​ൻ എന്നിവർ അഭിനയിക്കുന്നു എന്നല്ലാതെ മറ്റ്​ താരങ്ങളെ കുറിച്ചൊന്നും അണിയറക്കാർ പുറത്തുവിട്ടില്ല. ഒടിയ​​െൻറ ഗുരുവായി ആരെത്തുമെന്ന ആകാംക്ഷയിലാണ്​ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyodiyanmalayalam newsmovie newsV A Shrikumar
News Summary - odiyan mammootty v a shrikumar-movie news
Next Story