ഒടിയൻ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ കിടിലൻ മേക്കിങ് വിഡിയോ പുറത്ത്

10:33 AM
14/03/2018
Odiyan Making Video

മോഹൻലാൽ ചിത്രം ഒടിയന്‍റെ മൂന്നാം ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുന്നതിനിടെ മേക്കിങ് വിഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ. മോഹന്‍ലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, എന്നിവരുടെ ചെറുപ്പകാലമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.  

സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരുമുണ്ട്. ആശിര്‍വാദ് സിനിമാസി​​​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Loading...
COMMENTS