ഡീഗ്രൈഡ്​ ചെയ്​ത്​ ക്ഷീണിച്ചില്ലേ, കുറച്ച്​ കഞ്ഞി എടുക്ക​െട്ടയെന്ന്​ ഒടിയൻ ടീം

21:35 PM
15/12/2018
odiyan-23

മോഹൻലാൽ നായകനായ ഒടിയ​​​െൻറ കളക്ഷൻ റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ അണിയറപ്രവർത്തകർ. ആദ്യദിനം 32.99 കോടി രൂപ ചിത്രം നേടിയെന്നാണ്​ ​അവകാശവാദം. സിനിമക്കെതിരെ മോശം കമൻറുകളുമായെത്തിയവരെ ട്രോളിയാണ്​ ഒടിയ​​​െൻറ അണിയറ പ്രവർത്തകരുടെ പുതിയ പോസ്​റ്റർ​. ഡീ ഗ്രേഡ്​ ചെയ്​ത്​ ക്ഷീണിച്ചില്ലെ കുറച്ച്​ കഞ്ഞി എടുക്ക​െട്ട എന്ന തലക്കെട്ടിലുള്ള പോസ്​റ്ററിലാണ്​ സിനിമയുടെ കലക്ഷൻ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

ഒടിയൻ സിനിമയിൽ മഞ്​ജു വാര്യർ മാണിക്യനോട്​ പറയുന്ന ഡയലോഗ്​ തന്നെയാണ്​ വിമർശകരെ ട്രോളാൻ അണിയറക്കാർ ഉപയോഗിച്ചിരിക്കുന്നത്​. ഇൗ ഡ​യലോഗ്​ സമൂഹ മാധ്യമങ്ങളിലടക്കം പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിമർശകരെയും ട്രോളൻമാരെയും തിരിച്ച്​ ട്രോളി ഒടിയൻ ടീം രംഗത്തെത്തിയിരിക്കുന്നത്​.

ഉണ്ണിമുകുന്ദൻ അടക്കമുള്ളവർ പുതിയ പോസ്​റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്​. അതേ സമയം, ഒടിയൻ ടീമി​​​െൻറ കളക്ഷൻ റിപ്പോർട്ടുകൾ വ്യാജമാണെന്ന മറുവാദവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്​.

Loading...
COMMENTS