Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമ​ല​യാ​ള സി​നി​മ​യി​ലെ...

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​ത നി​ർ​മാ​താ​വ് ആ​രി​ഫ ഹ​സ​ൻ അന്തരിച്ചു

text_fields
bookmark_border
മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​ത നി​ർ​മാ​താ​വ് ആ​രി​ഫ ഹ​സ​ൻ അന്തരിച്ചു
cancel

പ​ള്ളു​രു​ത്തി: മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​ത പ്രൊ​ഡ്യൂ​സ​ർ ആ​രി​ഫ ഹ​സ​ൻ (76) നി​ര്യാ​ത​യാ​യി. ഹൃ​ദ​യ​സ ം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രി​ഫ എ​ൻ​റ​ർ​പ്രൈ​സ​സി​​െൻറ ബാ​ന​റി​ൽ 2 6 സി​നി​മ​ക​ളാ​ണ് ഇ​വ​ർ നി​ർ​മി​ച്ച​ത്.

പെ​രി​യാ​ർ, ച​ഞ്ച​ല, ടൂ​റി​സ്​​റ്റ്​ ബം​ഗ്ലാ​വ്, അ​ഷ്​​ട​മി രോ​ഹി​ണി, വ​ന​ദേ​വ​ത, കാ​മ​ധേ​നു, അ​മ്മാ​യി​യ​മ്മ, സൊ​സൈ​റ്റി ലേ​ഡി, ച​ക്രാ​യു​ധം, അ​വ​ൾ നി​ര​പ​രാ​ധി, സ്നേ​ഹ​ബ​ന്ധം, ബെ​ൻ​സ് വാ​സു, മൂ​ർ​ഖ​ൻ, കാ​ഹ​ളം, ഭീ​മ​ൻ, ത​ടാ​കം, അ​നു​രാ​ഗ​ക്കോ​ട​തി, അ​സു​ര​ൻ, ജ​ന​കീ​യ കോ​ട​തി, ര​ക്ഷ​സ്, രാ​ധ​യു​ടെ കാ​മു​ക​ൻ, നേ​താ​വ്, അ​ഷ്​​ട​ബ​ന്ധ​നം, ശു​ദ്ധ​മ​ദ്ദ​ളം, സാ​മ്രാ​ജ്യം, ത​മി​ഴ് സി​നി​മ നാം​ഗി​ൾ എ​ന്നി​വ​യാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ. ഇ​വ​യി​ൽ അ​ഞ്ച്​ ചി​ത്ര​ങ്ങ​ൾ ഭ​ർ​ത്താ​വ് ഹ​സ​നാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.

ബെ​ൻ​സ് വാ​സു, ഭീ​മ​ൻ, അ​സു​ര​ൻ, നേ​താ​വ്, ര​ക്ഷ​സ് എ​ന്നി​വ​യാ​ണ് അ​വ. മ​ക​ൻ അ​ജ്മ​ൽ ഹ​സ​നും സി​നി​മ നി​ർ​മാ​ണ രം​ഗ​ത്താ​ണ്. മ​റ്റ്​ മ​ക്ക​ൾ: അ​ൻ​വ​ർ, അ​ൽ​ത്താ​ഫ്, പ​രേ​ത​രാ​യ അ​ഷ്ക​ർ, അ​ഫ്സ​ൽ. മ​രു​മ​ക്ക​ൾ: ഷ​ക്കീ​ല, സീ​ന, രേ​ഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsarifa hasan
News Summary - obit news arif hasan
Next Story