ബിലാലിൽ ദുൽഖറുണ്ടാവില്ല -അമൽ നീരദ്
text_fieldsമമ്മൂട്ടി ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗം 'ബിലാൽ' പ്രഖ്യാപിച്ചത് മുതൽ ചിത്രത്തെ ഒരു പോലെ വരവേറ്റ് ചലച്ചിത്ര പ്രവർത്തകരും സിനിമാക്കാരും രംഗത്തെത്തിയിരുന്നു. ഒരു ചിത്രത്തിന്‍റെ പ്രഖ്യാപനം ഇത്ര വലിയ സ്വീകരിക്കപ്പെട്ട മറ്റൊരു സിനിമയുണ്ടാകുമോയെന്ന് സംശയമാണ്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ദുൽഖർ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഈ വാർത്തകൾ നിഷേധിച്ച് സംവിധായകൻ അമൽ നീരദ് തന്നെ രംഗത്തെത്തി. ഒരു ഒാൺലാൻ സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അമൽ ഇക്കാര്യം പറഞ്ഞത്.
ദുൽഖറിന്‍റെ കൂടെ ജോലി ചെയ്യുക എന്നത് സന്തോഷകരമായ കാര്യമാണ്. മികച്ച നടനാണ് അദ്ദേഹം .എന്നാൽ ബിലാൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് യോജിച്ച വേഷമില്ലെന്നും അതിനാൽ ദുൽഖർ ഈ ചിത്രത്തിലുണ്ടാകില്ല.
-അമൽ നീരദ്
2007ലാണ് അമൽ ബിഗ് ബി സംവിധാനം ചെയ്യുന്നത്. രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായിരുന്നു ബിഗ് ബി. ചിത്രം തീയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും പിന്നീട് ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
