'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ഫസ്റ്റ് ലുക്

20:03 PM
17/07/2017

'ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.  നിവിൻ തന്നെയാണ് നായകൻ. പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ.

പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.

COMMENTS