Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുത്തനായി നിവിൻ പോളി; 'തുറമുഖ'ത്തിന്‍റെ ഫസ്റ്റ് ലുക്ക്

text_fields
bookmark_border
കരുത്തനായി നിവിൻ പോളി; തുറമുഖത്തിന്‍റെ ഫസ്റ്റ് ലുക്ക്
cancel

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'തുറമുഖ'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശക്തമായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷമുള്ള രാജീവ് രവിയുടെ ചിത്രമാണ് തുറമ ുഖം. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി 1950കളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിര്‍മിക്കുന്നത്. നിവിനെ കൂടാതെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി, ജോജു ജോർജ്, ദർശന രാജേന്ദ്രൻ, സുദേവ് നായർ തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനമാണ് നിവിന്‍ പോളി കാഴ്ചവെച്ചത്.

Nivin-Pauly's-film-Thuramukham
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nivin Pauly's film Thuramukham first look poster -Movies News
Next Story