നിവിൻ പോളി അഞ്ഞൂറാനാകുന്നു

17:10 PM
12/10/2017
NIVIN PAULY

നാടകാചാര്യനും സ്വാതന്ത്രസമര സേനാനിയുമായ എൻ.എൻ പിള്ളയുടെ ജീവിതത്തെ ആസ്​പദമാക്കി രാജീവ്​ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാവും. എൻ.എൻ പിള്ളയായാണ്​ നിവൻ പോളി ചിത്രത്തിൽ വേഷമിടുന്നത്​. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ രാജീവ്​ രവി തന്നെയാണ്​ പുതിയ ചിത്രം പ്രഖ്യാപിച്ചത്​​.​ കമ്മട്ടിപാടത്തിന്​ ശേഷം രാജീവ്​ രവി സംവിധാനം ചെയ്യുന്ന ചിത്രമാണിത്​.

അമൽ നീരദ്​ ചിത്രം ഇയ്യോബി​​െൻറ പുസ്​തകത്തിന്​ രചന നിർവ്വഹിച്ച ഗോപൻ ചിദംബരമാണ്​ രാജീവ്​ രവി ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്​. ഇ 4 എൻറർടെയിൻമ​െൻറി​​െൻറ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്​ മധുനീലകണ്ഠൻ ഛായാഗ്രഹണമൊരുക്കും.

നിരവധി നാടകകങ്ങളും എകാങ്ക നാടകങ്ങളും എൻ.എൻ.പിള്ള രചിച്ചിട്ടുണ്ട്​. 1991ലെ സിദ്ദിഖ്​ ലാൽ സംവിധാനം ചെയ്​ത ഗോഡ്​ഫാദർ എന്ന സിനിമയിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്​ സിനിമയിലെത്തിയത്​. പിന്നീട്​ പ്രേക്ഷക മനസിൽ സ്ഥിരപ്രതിഷ്​ട നേടിയ കഥാപാത്രമായി അഞ്ഞൂറാൻ മാറുകയായിരുന്നു.

COMMENTS