നടനായും നിർമാതാവായും നിവിൻ; പുതിയ ചിത്രം ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല
text_fieldsമലയാളത്തിലെ യുവസൂപ്പർതാരം നിവിൻ പോളിയുടെ അഭിനയജീവിതം 10ാം വർഷത്തിലേക്ക് കടന്നതിന് പിന്നാലെയുള്ള രണ്ടാം ചിത്രവും പ്രഖ്യാപിച്ചു. ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നതും നിവിൻ തന്നെയാണ്. ആക്ഷൻ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ശേഷം താരം പ്രൊഡ്യൂസറാകുന്ന മൂന്നാമത്തെ ചിത്രംകൂടിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ചിത്രത്തിന്‍റെ അനൌണ്‍മെന്‍റ് പോസ്റ്റർ ഫേസ്ബുക്കിലൂടെയാണ് നിവിൻ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ റോണി മാനുവൽ ജോസഫ് ആണ് സംവിധാനം. അനീഷ് രാജശേഖരന്‍റെതാണ് തിരക്കഥ. നിവിന്‍റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പ്രൊഡക്ഷൻസ് ആണ് നിര്‍മാണകമ്പനി. രവി മാത്യു നിര്‍മ്മാണ പങ്കാളിയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്പെഷൽ എന്ന് പേരിട്ട ചിത്രം കൂടി നിവിേൻറതായി പ്രഖ്യാപിച്ചിരുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോള്‍ ആണ് നിർമാണം.
