ഗംഭീര മേക്കിങ്; നയനിെൻറ ട്രെയിലർ പുറത്ത്
text_fieldsജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം നയനിെൻറ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ് ങളോട് കിടപിടിക്കാവുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. ഹോളിവുഡ് ചിത്രങ്ങളടക്കം നിർമിച്ചിട്ടുള്ള സോണി പിക്ച േഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് വലിയ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്.
ബാലതാരം അലോക്, വാമിഖ, മംമ്ത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെനുസ് തന്നെയാണ് തിരക്കഥയൊരുക്കിയത്.
അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മൊഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോൻ. കോസ്റ്റ്യൂം സമീറ സനീഷ്.100 ഡേയ്സ് ഒാഫ് ലവ് എന്ന ദുൽഖർ ചിത്രമാണ് നേരത്തെ ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിൽ നിന്ന് പിൻമാറിയതിന് ശേഷമാണ് പൃഥ്വിരാജ് നിർമാണ കമ്പനി പ്രഖ്യാപിച്ചത്.
