Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടിയൻ മാണിക്യനെ കാണാൻ നിക്​ ഉട്ട്​ എത്തി 

text_fields
bookmark_border
Nick-utt
cancel

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്​ത്​ മോഹൻലാൽ നായകനാവുന്ന ഒടിയൻ സിനിമയുടെ ലോക്കേഷനിൽ പുലിറ്റ്​സർ ജേതാവും ഫോ​േട്ടാഗ്രാഫറുമായ നിക്ക്​ ഉട്ട്​ എത്തി. വെള്ളിയാഴ്​ചയായിരുന്നു സിനിമയുടെ ലോക്കേഷനായ ഒളപ്പമണ്ണമനയിലേക്കുള്ള നിക്ക്​ ഉട്ടി​​​​െൻറ സന്ദർശനം.

nick-utt-sreekumar-menon

 

ഒടിയൻ സിനിമയെ കുറിച്ചും ഭാവി പദ്ധതിയായ മഹഭാരതത്തെ സംബന്ധിച്ചും നിക്ക്​ ഉട്ടിന് സംവിധായകൻ​ ശ്രീകുമാർ മേനോൻ വിശദീകരിച്ചു നൽകി. മഹാഭാരതത്തെ അറിയുമോയെന്ന ശ്രീകുമാർ മേനോ​​​​െൻറ ചോദ്യത്തിന്​ അതെയെന്നായിരുന്നു നിക്കി​​​​െൻറ മറുപടി. പിന്നീട്​ ​സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ്​ നിക്ക്​ ലോക്കേഷനിൽ നിന്ന്​ മടങ്ങിയത്​. വ്യാഴാഴ്​ച മമ്മുട്ടിയുമായും നിക്ക്​ ഉട്ട്​ കൂടികാഴ്​ച നടത്തിയിരുന്നു.

പാലക്കാട്​ ജില്ലയിലെ ഒടിയൻ മിത്ത്​ പ്രമേയമാക്കി മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ്​ ഒടിയൻ. മഞ്​ജു വാര്യരാണ്​ നായിക. സിദ്ധിഖ്, ഇന്നസ​​​െൻറ്​, സന, നരേൻ, കൈലാഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്​. ആശിര്‍വാദ് സിനിമാസി​​​​​​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nick Ut visits Mohanlal on the sets of his film 'Odiyan'-Movies
Next Story