പ്രണവ്​ മോഹൻലാലി​െൻറ ആക്ഷൻ രംഗങ്ങളുമായി ആദിയുടെ ടീസർ

15:23 PM
20/01/2018
aadhi

ജനുവരി 26ന്​ റിലീസാകാൻ പോകുന്ന പ്രണവ്​ മോഹൻലാലി​​െൻറ ജീത്തു ജോസഫ്​ ചിത്രം ആദിയുടെ പുതിയ ടീസർ പുറത്ത്​ വിട്ടു. പ്രണവി​​െൻറ ആക്ഷൻ ചിത്രമെന്ന ലേബൽ ഉണ്ടായിരുന്നിട്ട്​ കൂടി ആദ്യമിറങ്ങിയ ട്രൈലറിൽ ഒരൊറ്റ ആക്ഷൻ രംഗങ്ങൾ ഉൾപെടുത്തിയിരുന്നില്ല. അതി​​െൻറ പരാതി തീർത്ത വിധത്തിലാണ്​ പുതിയ ടീസർ.

കെട്ടിടങ്ങളിൽ നിന്നും കെട്ടിടങ്ങളിലൂടെ ചാടി മറിയുന്ന പാർകർ എന്ന കായിക ഇനം ചിത്രത്തിന്​ വേണ്ടി  പ്രണവ്​ പരിശീലിച്ചിരുന്നു. ഡ്യൂപില്ലാതെയാണ്​ ആക്ഷൻ രംഗങ്ങൾ പ്രണവ്​ കൈകാര്യം ചെയ്​തിരിക്കുന്നത്​. പ്രതീക്ഷകളുയർത്തുന്ന പുതിയ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാണ്​.

COMMENTS