ഡു ഒാർ ഡൈ; നീരാളിയുടെ പുതിയ പോസ്റ്റർ
text_fieldsമോഹൻലാൽ ചിത്രം നിരാളിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മൂൺഷോട്ട് എൻറർടെയിൻമെൻറിെൻറ ബാനറിൽ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സൈജു തോമസിെൻറതാണ് തിരക്കഥ. സ്റ്റിഫൻ ദേവസ്യയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
