രാ​മ​ലീ​ല അടക്കം പുതിയ സിനിമകൾ ഇൻറർനെറ്റിൽ; ഹൈകോടതി വിശദീകരണം തേടി

00:12 AM
24/10/2017
Movie-film-piracy

കൊ​ച്ചി: ‘രാ​മ​ലീ​ല’ അ​ട​ക്കം പു​തി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ൾ ഇ​ൻ​റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

സി.​ബി.​െ​എ​ക്ക്​ പു​റ​മെ ഡി.​ജി.​പി, ആ​ൻ​റി പൈ​റ​സി സ്‌​ക്വാ​ഡ് ഐ.​ജി, കൊ​ച്ചി സൈ​ബ​ർ ക്രൈം ​എ​സ്.​പി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. രാ​മ​ലീ​ല നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ന​ൽ​കി​യ ഹ​ര​ജി​യി​ൽ സി.​ബി.​ഐ​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സെ​പ്​​റ്റം​ബ​ർ 28നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​​െൻറ വ്യാ​ജ​പ​തി​പ്പു​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലു​ള്ള മാ​ഫി​യ​സം​ഘം യു​ടൂ​ബി​ല​ട​ക്കം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. വി​ദേ​ശ​ത്തു​നി​ന്നാ​ണ് ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്ത​ത്.

Loading...
COMMENTS