തൃശൂർ പൂരവുമായി വിജയ് ബാബു വരുന്നു; ജയസൂര്യ നായകൻ

13:01 PM
13/05/2019

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. തൃശൂർ പൂരമെന്ന് പേരിട്ടിരിക്കുന്ന ചിത്രം രാജേഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്.

സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയത്. തൃശൂരിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.  ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയസൂര്യയെ നായകനാക്കിയ ‘ഫ്രൈഡേ ഫിലിംസി'ന്‍റെ നാലാമത്തെ ചിത്രമാണ് ‘തൃശൂര്‍ പൂരം’. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍.

Loading...
COMMENTS