റിലീസിന് മുേമ്പ പണം വാരി മമ്മുട്ടി ചിത്രം
text_fieldsകൊച്ചി: റിലീസിന് മുേമ്പ പണം വാരി റെക്കോർഡുകൾ തകർക്കുകയാണ് പുതിയ മമ്മുട്ടി ചിത്രം അങ്കിൾ. ജോയ് മാത്യവിെൻറ തിരക്കഥയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിെൻറ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്.
സ്വകാര്യ ചാനലായ സൂര്യ ടി.വിയാണ് ചിത്രത്തിെൻറ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇൗ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിെൻറ ഷൂട്ടിങ്ങും ലാബ് വർക്കുകളും പൂർത്തിയായികഴിഞ്ഞു. മാർച്ചിൽ സിനിമയുടെ റിലീസ് നടത്താനാണ് തീരുമാനം. കൗമാരക്കാരിയായ പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങൾക്ക് സഹായിയായി പിതാവിെൻറ സുഹൃത്ത് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
