Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുതിയ സിനിമകളുടെ...

പുതിയ സിനിമകളുടെ ചിത്രീകരണം ഞായറാഴ്​ച മുതൽ തുടങ്ങുന്നു

text_fields
bookmark_border
movie-shooting
cancel
camera_altRepresentative Image

കോഴിക്കോട്​: പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ(ഞായറാഴ്​ച) മുതൽ ആരംഭിക്കും. ഫഹദ്​ ഫാസിൽ ചിത്രമായ ‘സീ യൂ സൂൺ’​െൻറ ചിത്രീകരണമാണ്​ ഞായറാഴ്​ച ആരംഭിക്കുന്നത്​. 

മഹേഷ്​ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആസ്​റ്റർ മെഡിസിറ്റിയിലാകും നടക്കുക. പുതിയ ചിത്രങ്ങൾ ഉടൻ ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകൾ നിലപാടെടുത്തത്​. അതിൽ നിന്ന്​ വ്യത്യസ്തമായാണ്​ പുതിയ തീരുമാനം.

അതേസമയം, ചിത്രീകരണത്തിനൊരുങ്ങുന്നവർക്ക്​ മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ രംഗത്തെത്തി. പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദേശം ലംഘിക്കുന്നത്​ ശരിയല്ലെന്ന്​ അസോസിയേഷൻ അഭിപ്രായപ്പെട്ടു. തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ല. അത്തരം ചിത്രങ്ങൾക്ക്​ തീയേറ്റർ റിലീസ്​ ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ മുന്നറിയിപ്പ്​ നൽകി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemalayalam newsmovie newsmovie shooting
News Summary - new malayalam movie shoot will start on sunday -movie news
Next Story