തിയേറ്ററുകൾ അടച്ചിടും; റിലീസുകൾ പ്രതിസന്ധിയിൽ
text_fieldsകോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തോടെ സ ിനിമാ റിലീസുകൾ പ്രതിസന്ധിയിൽ. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണ് തിയേറ്ററുകൾ അടച്ചിടുന്നത്.
മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാർ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഉണ്ണി ആറിന്‍റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന വാങ്കും ഈ മാസം തന്നെ പുറത്തിറങ്ങാനിരുന്നതാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാനാണ് സാധ്യത.
ടോവിനോ തോമസിനെ നായകനാക്കി ജോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന്‍റെ റിലീസ് കഴിഞ്ഞദിവസം മാറ്റിയിരുന്നു. ടൊവീനോ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
