പ്രണയ നായകനായി ഷറഫുദ്ദീൻ; നീയും ഞാനും ഫസ്റ്റ് ലുക് 

14:55 PM
03/12/2018
Neeyum Njanum First look

ഷറഫുദ്ദീൻ നായകനാകുന്ന 'നീയും ഞാനും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിതാരയാണ് നായിക.  

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തും.

Loading...
COMMENTS