Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസസ്​പെൻസ്​ നിറച്ച്​...

സസ്​പെൻസ്​ നിറച്ച്​ മോഹൻലാലി​െൻറ നീരാളി; ട്രയിലർ പുറത്ത്​ VIDEO

text_fields
bookmark_border
neerali movie
cancel

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നീരാളിയുടെ ട്രയിലർ പുറത്ത്​. അടിമുടി സസ്പെന്‍സ് നിറച്ച രംഗങ്ങളുമായാണ്​ ട്രയിലർ പുറത്തുവന്നിരിക്കുന്നത്​‍. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോട്ട് എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ സാജു തോമസി​​െൻറതാണ്​ തിരക്കഥയും സംഭാഷണവും. 

ബാംഗ്ലൂർ ആസ്ഥാനമായ "സ്റ്റാർ ടർട്ടിൽ "എന്ന ഡയമണ്ട് ബിസിനസ് കമ്പനിയിലെ പ്രധാന ജെമോളജിസ്റ്റാണ് സണ്ണി ജോർജ്ജ് എന്ന നീരാളിയി​െല മോഹൻലാലി​​െൻറ കഥാപാത്രം. രത്നങ്ങളെ കുറിച്ചുള്ള പഠനത്തിലും അതി​​െൻറ  രൂപകൽപ്പനയിലും അഗ്രഗണ്യനായ സണ്ണിയും സുഹൃത്തും ഡ്രൈവറുമായ വീരപ്പയുമായ് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന ഒരു യാത്രയും യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന അവിചാരിത സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. വീരപ്പയായ് എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്.

സണ്ണിയുടെ ഭാര്യയുടെ വേഷം നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം നദിയയും മോഹൻലാലും ജോഡികളായെത്തുന്നു എന്ന പ്രത്യേകതയും നീരാളി എന്ന സിനിമക്കുണ്ട്. പാർവതി നായർ നൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ ,നാസർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. 

ക്യാമറ സന്തോഷ് തുണ്ടിയിലാണ്​ ഛായാഗ്രഹണം. ആക്ഷൻ ഡയറക്ടർ സുനിൽ റോഡ്രിഗ്സും ആർട്ട് ഡയറക്ടർ ഉദയ് പ്രകാശ് സിങ്ങുമാണ്​. നിരവധി ബോളിവുഡ് സങ്കേതിക വിദഗ്ധരും നീരാളി എന്ന ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്​. സ്റ്റീഫൻ ദേവസി സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു .ഗാന രചന റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ , പി.ടി ബിനു. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാല് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsneerali movieNEERALI OFFICIAL TRAILER
News Summary - NEERALI OFFICIAL TRAILER| Mohanlal-movie news
Next Story