പരിചയപ്പെട്ടപ്പോൾ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വി -നസ്രിയ
text_fieldsപുതിയ ചിത്രം 'കൂടെ'യിലെ വിശേഷങ്ങൾ പങ്കുവെച്ച് നടി നസ്രിയ നസീം. അടുത്ത് പരിചയപ്പെട്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വിരാജെന്ന് നടി നസ്രിയ.
കർക്കശക്കാരനും, ഉറച്ച നിലപാടുള്ള അഭിനേതാവാണ് അദ്ദേഹമെന്നറിയാമായിരുന്നു. എന്നാൽ, യഥാർഥ ജീവിതത്തിൽ പൃഥ്വി വളരെ നിഷ്കളങ്കതയുള്ള, തികച്ചും സാധാരണക്കാരനായ ഒരാളാണ്. ഈ സ്വഭാവ സവിശേഷത അറിയാനായതിൽ സന്തോഷമുണ്ട്.. ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രവും ആർദ്ര സ്വഭാവമുള്ളയാളാണെന്നും നസ്രിയ കൂട്ടിച്ചേർത്തു.
പൃഥ്വിരാജ്, നസ്രിയ, പാർവതി എന്നിവർ ഒന്നിക്കുന്ന ചിത്രം അഞ്ജലി മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് നസ്രിയയുടെ സഹോദരനായാണ് വേഷമിടുന്നത്.
അതുൽ കുൽക്കർണി, സിദ്ധാർഥ് മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകൻ രഞ്ജിത്താണ് എത്തുന്നത്.
എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
