നരസിംഹ റെഡ്ഡിയായായി ചിരഞ്ജീവി; ബ്രഹ്മാണ്ഡ ചിത്രം സെയ്റാ

11:21 AM
19/09/2019

ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രം ‘സെയ്റാ നരസിംഹ റെഡ്ഡിയുടെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിരഞ്ജീവി നായകനാകുന്ന ചിത്രം സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍.

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ അഞ്ചു ഭാഷകളിലുമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. കോയിന്‍ഡെല്ലാ പ്രാഡക്‌ഷന്‍സിന്റെ കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്‌. 250 കോടിയാണ് മുതൽ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം. ആർ രത്നവേലു ഛായാഗ്രഹണം. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.

Loading...
COMMENTS