Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനോർത്ത്​ അമേരിക്കൻ...

നോർത്ത്​ അമേരിക്കൻ ചലച്ചിത്ര പുരസ്​കാരം; ദുൽഖർ ജനപ്രിയ നടൻ, നടി മഞ്​ജു വാര്യർ

text_fields
bookmark_border
dulquer-and-manju
cancel

നോർത്ത്​ അമേരിക്കൻ ചലച്ചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ദുൽഖർ സൽമാൻ, ഫഹദ്​ ഫാസിൽ, മഞ്​ജു വാര്യർ എന്നിവർ പുരസ്​കാരം സ്വന്തമാക്കി. ജനപ്രിയ നടനുള്ള പുരസ്​കാരം സോളോ, പറവ തുടങ്ങിയ ചിത്രത്തിലൂടെയാണ ദുൽഖർ സ്വന്തമാക്കിയത്​. ഉദാഹരണം സുജാതയിലെ പ്രകടനമാണ്​ മഞ്​ജു വാര്യരെ ജനപ്രിയ നടിയാക്കിയത്​. 

തൊണ്ടി മുതലും ദൃക്​സാക്ഷിയും, ടേക്ക്​ ഒാഫ്​ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തലൂടെ മികച്ച നടനുള്ള ക്രിട്ടിക്​ പുരസ്​കാരം ഫഹദ്​ ഫാസിൽ സ്വന്തമാക്കി. പാർവതിയാണ്​ മികച്ച നടി. മികച്ച ചിത്രവും തൊണ്ടി മുതലാണ്​. അങ്കമാലി ഡയറീസ്​ ഒരുക്കിയ ലിജോ ജോസ്​ പെല്ലിശേരിയാണ്​ മികച്ച സംവിധായകൻ. 

യൂത്ത്​ ​െഎക്കൺ പുരസ്​കാരത്തോടൊപ്പം മായാനദിയിലൂടെ ഒൗട്ട്​ സ്​റ്റാൻഡിങ് പ്രകടനത്തിനും യുവ നടൻ ടൊവിനോ തോമസ്​ അർഹനായി. മായാ നദിയിലെ നായിക ​െഎശ്വര്യ രാജേഷ്​ നടിമാരിൽ​ ഒൗട്ട്​ സ്​റ്റാൻഡിങ്​ പെർഫോമൻസിനുള്ള പുരസ്​കാരം നേടി.​ കുഞ്ചാക്കോ​ ബോബനാണ്​ ജനപ്രിയ നായകൻ. ഹരീഷ്​ കണാരൻ ഹാസ്യ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂൺ 30, ജൂലൈ ഒന്ന്​ ദിവസങ്ങളിലായി ന്യൂയോർകിലും ടൊ​റ​േൻറായിലുമാണ്​ ചടങ്ങുകൾ നടക്കുക. നോർത്ത്​ അമേരിക്കയിലെ മലയാളികൾക്കിടയിൽ നടന്ന വേ​െട്ടടുപ്പിലാണ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചത്​. 

മറ്റ്​ പുരസ്​കാരങ്ങൾ

മികച്ച സഹനടന്‍ - അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
മികച്ച സഹനടി - ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
മികച്ച സ്വഭാവ നടന്‍ - സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി
മികച്ച വില്ലന്‍ - ജോജു ജോര്‍ജ് (രാമന്റെ ഏദന്‍തോട്ടം) 
മികച്ച സംഗീതം - ഗോപി സുന്ദര്‍ (ഉദാഹരണം സുജാത) 
മികച്ച ഗായകന്‍ - വിജയ് യേശുദാസ് (വിവിധ ചിത്രങ്ങള്‍)
മികച്ച ഗായിക - സിതാര (ഉദാഹരണം സുജാത) 
മികച്ച തിരക്കഥ - ചെമ്പന്‍ വിനോദ് (അങ്കമാലി ഡയറീസ്) ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ (മായാനദി)
പുതുമുഖ സംവിധായകന്‍ - സൗബിന്‍ ഷാഹിര്‍ (പറവ)
മികച്ച ഛായാഗ്രഹകന്‍ - മധു നീലകണ്ഠന്‍ 
പ്രത്യേക ജൂറി പുരസ്‌കാരം - നീരജ് മാധവ് (പൈപ്പിന്‍ ചുവട്ടിലെ പ്രണയം)
ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്​കാരം - ബാലചന്ദ്ര മേനോന്‍
മികച്ച ബാലതാരം - അനശ്വര രാജന്‍ (ഉദാഹരണം സുജാത)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanmalayalam newsmovie newsFahad fasilnafa awardsmanju warreir
News Summary - nafa awards dulquer is popular actor - movie news
Next Story