നാഫാ അവാര്‍ഡ്: ദുല്‍ഖര്‍, ഫഹദ്, മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1ന് ന്യൂയോര്‍ക്കില്‍

21:39 PM
15/05/2018
nafa-awards 2018

ഹൂസ്റ്റണ്‍: നോർത്ത്​ അമേരിക്കൻ ഫിലിം അവാർഡുകൾ​ (നാഫാ) പ്രഖ്യാപിച്ചു. മഞ്ജു വാര്യര്‍, ദുൽഖർ, സല്‍മാന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, എന്നിവർക്കാണ്​ മികച്ച നടീനടന്മാർക്കുള്ള​ പുരസ്​കാരം. പുരസ്​കാര ദാന ചടങ്ങും താരനിശയും ജൂലൈ 1ന് ന്യൂയോര്‍ക്കിലും, 2ന് കാനഡയിലെ ടൊറ​േൻറായിലുമായി നടക്കും. 

കേരളത്തില്‍ നിന്ന് മുന്‍നിര അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ടൊവിനോ തോമസ്, അനുശ്രീ, രചന നാരായണന്‍കുട്ടി, ബാലചന്ദ്രമേനോന്‍, ശാന്തികൃഷ്ണ തുടങ്ങിയ ചലച്ചിത്രതാരങ്ങളും, പിന്നണി പ്രവര്‍ത്തകരും, സംവിധായകരും അടക്കം മുപ്പത്തഞ്ചോളം സിനിമാ പ്രവര്‍ത്തകര്‍ വേദി പങ്കിടും. അമേരിക്കയില്‍ നിന്നും കേരളത്തില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ജൂറി പാനലാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ആറായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന ക്യൂന്‍സിലെ സ​​െൻറ്​ ജോണ്‍സ് യൂണിവേഴ്‌സിറ്റി കാര്‍ണസെക്ക അരീനയില്‍ ലേസര്‍ഷോയുടെ അകമ്പടിയോടെ ആയിരിക്കും നാഫ താരനിശക്ക്​ തുടക്കമാവുക. 

ഗായകനും സംഗീതസംവിധായകനുമായ ഗോപീസുന്ദറി​​​െൻറ നേതൃത്വത്തില്‍ വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ സംഗീതസന്ധ്യയും, നവ്യനായര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരുടെ നൃത്തങ്ങളും താരനിശയ്ക്ക് കൊഴുപ്പേകും. രമേഷ് പിഷാരടി, മിഥുന്‍ രമേഷ്, പൂര്‍ണ്ണിമ ഇന്ദ്രജിത് എന്നിവരാണ്​ അവതാരകരായി എത്തുക. ഷോ സംവിധാനം ചെയ്യുന്നത് നീരജ് മാധവ് ആയിരിക്കുംമെന്നും സംഘാടകർ അറിയിച്ചു. 


 

Loading...
COMMENTS