നാദിർഷയുടെ അറസ്​റ്റിന്​ തൽക്കാലം  ഉദ്ദേശ്യമില്ലെന്ന്​ പ്രോസിക്യൂഷൻ

  • ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഡ്​​​മി​​റ്റാ​​യ​​ത്​ അ​​സി​​ഡി​​റ്റി​​ക്ക്​  ചി​​കി​​ത്സ തേ​​ടാനെന്ന്​ നാദിർഷ

23:26 PM
13/09/2017
nadirsha
കൊച്ചി: ജ​​യി​​ലി​​ൽ​​നി​​ന്ന്​ വ​​ന്ന ഫോ​​ൺ കാ​​ളു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ വ്യ​​ക്​​​ത​​ത​​ക്കു​​വേ​​ണ്ടി​​യാ​​ണ്​ നാദിർഷയെ ചോ​​ദ്യം ചെ​​യ്യാ​​ൻ വി​​ളി​​പ്പി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന്​ ഡി.​​ജി.​​പി പ​​റ​​ഞ്ഞു. അ​​റ​​സ്​​​റ്റ്​ ചെ​​യ്യാ​​ൻ ത​​ൽ​​ക്കാ​​ലം ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നും വ്യ​​ക്​​​ത​​മാ​​ക്കി. ചോ​​ദ്യം ചെ​​യ്യാ​​ൻ നോ​​ട്ടീ​​സ്​ ല​​ഭി​​ച്ച​​പ്പോ​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഡ്​​​മി​​റ്റാ​​യ​​തെ​​ന്തി​​നെ​​ന്ന്​ കോ​​ട​​തി ചോ​​ദി​​ച്ചപ്പോൾ അ​​സി​​ഡി​​റ്റി​​ക്ക്​ ചി​​കി​​ത്സ തേ​​ടിയതാണെന്നും മ​​റ്റു ദു​​രു​​ദ്ദേ​​ശ്യ​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​ൻ പ​​റ​​ഞ്ഞു. അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​ണെന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി. 
സ​​ഹ​​ക​​രി​​ക്കാ​​തി​​രു​​ന്നാ​​ൽ ​​ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പും കോടതി ന​​ൽ​​കി. തു​​ട​​ർ​​ന്നാ​​ണ്​​ ഹ​​ര​​ജി 18ന്​ ​​പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി​​യ​​ത്. 
COMMENTS