Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻകൂർ ജാമ്യം തേടി നാദിർഷാ ഹൈകോടതിയിൽ

text_fields
bookmark_border
nadirsha
cancel

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ മുഖേന സമർപ്പിച്ച നാദിർഷയുടെ ഹരജി ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നാദിർഷ. കേസിൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യാൻ അ​ന്വേ​ഷ​ണ​സം​ഘം വിളിപ്പിച്ച സാഹചര്യത്തിലാണ് നാദിർഷ ചികിത്സ തേടിയതെന്നാണ് നിഗമനം. 

അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നാദിർഷ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നു. തനിക്ക് കേസുമായി ബന്ധമില്ല, പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മർദ്ദം താങ്ങാൻ കഴിയിുന്നില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് നാദിർഷാ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. നെഞ്ചുവേദനക്കും അസിഡിറ്റിക്കും ചികിത്സ തേടിയാണ് നാദിർഷാ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. 

നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. കേസിൽ തെളിവ് നശിപ്പിക്കുന്നതിലും ഗൂഢാലോചനയിലും നാദിർഷാക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. 

ബു​ധ​നാ​ഴ്ച അന്വേഷണ സംഘം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ിരുന്നുവെന്നും ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയെന്നുമാണ് റിപ്പോർട്ടുകൾ. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadirsha approached highcourt for anticipatory bail-kerala
Next Story