നാദിർഷായെ വീണ്ടും ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ശ്രമം
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.
ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെന്നും ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ഇതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടാൻ നാദിർഷാ ഒരുങ്ങുന്നതായും വാർത്തയുണ്ട്. ഇത് സംബന്ധിച്ച് അഭിഭാഷകനിൽനിന്ന് നിയമോപദേശം തേടിയെന്നാണ് സൂചന.
