Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗുണ്ടയായി വീണ്ടും ബിജു...

ഗുണ്ടയായി വീണ്ടും ബിജു മേനോൻ; ‘മേരാ നാം ഷാജി’യുടെ ടീസർ

text_fields
bookmark_border
Mera-Naam-Shaji
cancel

'കട്ടപ്പനയിലെ ഋത്വിക്ക് റോഷ'ന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി'യുടെ ടീസർ പുറത്ത്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. മൂന്നു ഗുണ്ടകളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. 'നീയാണോ ഈ അലവലാതി ഷാജി' എന്ന ജയന്‍റെ ഹിറ്റ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

ബിജു മേനോൻ കൂടാതെ ബൈജു, ആസിഫ് അലി, ശ്രീനിവാസൻ, നിഖില വിമൽ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി. സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നിവക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി.

ദിലീപ് പൊന്നൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് നിർമിക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകുന്നു.

ഛായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി. കഥ: ദിലീപ് പൊന്നൻ, ഷാനി ഖാദർ. തിരക്കഥ: ദിലീപ് പൊന്നൻ, എഡിറ്റിങ്: ജോൺകുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies newsBiju MenonNadirshahMera Naam Shaji
News Summary - Nadir Shah-Biju Menon film Mera Naam Shaji Teaser Released -Movies News
Next Story