നീ സ്വപ്നം കണ്ട സ്ഥാനത്ത് ഷൈൻ വരുമെന്ന് അബിയോട് അന്നേ പറഞ്ഞിരുന്നു -നാദിർഷ

21:39 PM
21/02/2019

ഒാരോ കഥാപാത്രങ്ങളും ജീവസുറ്റതാക്കി മലയാള സിനിമ ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തിയ യുവനടനാണ് ഷൈൻ നിഗം. കുമ്പളങ്ങി നൈറ്റ്സിലെ ഷൈനിന്‍റെ കഥാപാത്രം തിയേറ്ററുകളിൽ വലിയ കൈയ്യടി നേടുകയാണ്. ഇതിനിടെ ചിത്രം കണ്ട നാദിർഷ ഷൈനിനെ പുകഴ്ത്തി രംഗത്തെത്തി. 

അന്നയും റസൂലും റിലീസ് ചെയ്ത സമയത്ത് നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്‍റെ മകൻ വരുമെന്ന് അബിയോട് പറഞ്ഞിരുന്നതായും അത് യാഥാര്‍ഥ്യമാവുകയാണെന്നും നാദിര്‍ഷാ ഫേസ്ബുക്കില്‍ കുറിച്ചു.

നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്: 

കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും . അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ് ‘ എന്ന സിനിമയിൽ ഷൈനിന്റേത്. അതിഗംഭീരമായി മോനെ...

Loading...
COMMENTS