ദിലീപ്-സുഗീത് ചിത്രം ‘മൈ സാന്‍റാ’

17:22 PM
03/12/2019

ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ‘മൈ സാന്‍റാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 

ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വാള്‍ പോസ്റ്റര്‍ എന്‍റർടെയിന്‍റ്മെന്‍റ്സിന്‍റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, പ്രൊജറ്റ് ഡിസെെനര്‍- സജിത്ത് കൃഷ്ണ, കല-സുരേഷ് കൊല്ലം, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-സരിത സുഗീത്, സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, എഡിറ്റര്‍-സാജന്‍, പരസ്യക്കല-മാമി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി. വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

Loading...
COMMENTS