Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഹൻലാൽ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ അതിഥിയാകണോ...
text_fieldsbookmark_border
'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ' എന്ന മോഹൻലാൽ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന് അതിഥിയാവാൻ സുവർണാവസരം. ഭാര്യയോടുള്ള സ്നേഹം പങ്കുവെക്കുന്ന 30 സെക്കന്റിൽ കവിയാത്ത വിഡിയോ ചിത്രത്തിന്റെ അണിയറക്കാർക്ക് അയച്ച് നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേർക്കാണ് അതിഥിയായെത്താനാവുക.
'മൈ ലൈഫ് ഇസ് മൈ വൈഫ്' എന്ന ടാഗ് ലൈനോടെ ആയിരിക്കണം വീഡിയോ അവസാനിപ്പിക്കേണ്ടത്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ മത്സരത്തെ കുറിച്ച് വിശദീകരിച്ചത്. മൈ ലവ് കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 'മൈ ലൈഫ് ഇസ് മൈ വൈഫ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനയാണ് നായിക. വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമാണം.
Next Story
