Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുന്തിരിമൊഞ്ചന്‍റെ...

മുന്തിരിമൊഞ്ചന്‍റെ മൊഞ്ചുള്ള ടീസർ

text_fields
bookmark_border
മുന്തിരിമൊഞ്ചന്‍റെ മൊഞ്ചുള്ള ടീസർ
cancel

വിജിത്ത് നമ്പ്യാർ സംവിധാനം നിർവഹിച്ച 'മുന്തിരി മൊഞ്ചൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.

സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്‍റ്, ഒരു മെക്സിക്കന്‍ അപാരത,ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനേഷ് കൃഷ്ണന്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്‍. ഗോപിക അനിലിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണ് .ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം - ഷാന്‍ ഹാഫ്സാലി, സംഗീതം-വിജിത്ത് നമ്പ്യാര്‍, പശ്ചാത്തല സംഗീതം-റിജോഷ്, കഥ, തിരക്കഥ, സംഭാഷണം-മനു ഗോപാല്‍, , ചിത്രസംയോജനം-അനസ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്, സഹസംവിധാനം- അരുണ്‍ വര്‍ഗീസ്, പൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ചിത്രസംയോജനം- അനസ്, ചമയം- അമല്‍ ചന്ദ്രന്‍, വരികള്‍ - റഫീക്ക് അഹമ്മദ്, മുരളീധരന്‍, മനുഗോപാല്‍, ആലാപനം - ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍,കലാസംവിധാനം- ഷെബീറലി, സംവിധാന സഹായികള്‍ - പോള്‍ വര്‍ഗീസ്, സുഹൈല്‍ സായ് മുഹമ്മദ്, അഖില്‍ വര്‍ഗീസ് ജോസഫ്, കപില്‍ ജെയിംസ് സിങ്, പി.ആര്‍.ഒ - പി.ആര്‍.സുമേരന്‍, നിശ്ചല ഛായാഗ്രഹണം- രതീഷ് കര്‍മ്മ, അസ്സോസിയേറ്റ് ക്യാമറ - ഷിനോയ് ഗോപിനാഥ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ആന്‍റണി ഏലൂര്‍, സുജിത്ത് ഐനിക്കല്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmunthiri monjan
News Summary - Munthiri Monjan Teaser-Movie News
Next Story